About Us

English / Malayalam

know about Aroor Madhusoodhana Panicker

ആലപ്പുഴ ജില്ലയുടെ വടക്കെ അറ്റത്ത് അരൂര്‍ എന്ന സ്ഥലത്ത് ശ്രീ കാര്‍ത്ത്യായനി ദേവീ ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന അതി പുരാതനമായ ജോതിഷ കുടുംബമാണ് കണിയാംവെളി വീടു. തലമുറകളായ് വൈദ്യം, ജോതിഷം, മാന്ത്രികം എന്നിങ്ങനെയുള്ള ദിവ്യകർമ്മങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ഈ തറവാട്ടിലെ പ്രത്യേകത പാരമ്പര്യമായ് മാത്രം പകർന്ന് പോവുന്ന രീതിയാണ്.

മഹർഷി അനുഗ്രഹിച്ച സ്ഥലമായ നിനാലാണ് ഈ ഗൃഹം ഇത്രയും പ്രശസ്തമായത് എന്ന് പഴമക്കാർ പറയുന്നു.പാരമ്പര്യ സ്വത്താണ് ഈ തറവാട്. വടക്കൻ ജില്ലയിലെ അവ്യക്തമായ ഒരു സ്ഥലത്തു നിന്ന് വന്നു താമസിച്ച ഇട്ടി പണിക്കരാണ് ഈ തറവാടിന്റെ ഗുരു കാരണവർ.

ഇന്നും ഗുരുകാരണവർക്ക് വിളക്ക് വച്ചു മാത്രമെ ഇവിടം ഓരോ ദിവസവും ഉണരൂ. രാമനും കൃഷ്ണനും പരമേശ്വരനുമൊക്കെ മൺമറഞ്ഞു പോയ കാരണവർമാരാണ്. പ്രശസ്ത ജോതിഷ പണ്ഡിതൻ അരൂർ ശ്രീധര പണിക്കർ ജനിച്ചതും സംഹിത സമ്പ്രദായത്തിൽ അഗ്രഗണ്യനായതും ഈ തറവാട്ടിൽ നിന്നാണ്. ഹിമാലയ സാനുക്കളിൽ നിന്നും ഋഷി വര്യന്മാരാൽ കരസ്ഥമാക്കിയ മഹത് ഗ്രന്ഥം ഇന്നു പ്രവചിക്കുന്നത് അരൂർ മധുസൂദനപ്പണിക്കർ ആണ്. ഹരിദ്വാറും ഋഷികേശും കഴിഞ്ഞാൽ ഗ്രന്ഥ സമ്പ്രദായ രീതി പാലിക്കുന്നത് അരൂർ എന്ന ഈ സ്ഥലത്താണ്. മധുസൂദനപ്പണിക്കരുടെ പിതാക്കന്മാരിൽ ഒരാൾ വസിഷ്ഠ നാഡി ( സംഹിത ) വായിച്ചിരുന്നു എന്നു പറയപ്പെടുന്നു. അരൂർ ശ്രീധരപ്പണിക്കർ ഭൃഗു സംഹിതയാണ് കൈകാര്യം ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ മറ്റു മക്കൾ ഭൃഗു സംഹിത കൈകാര്യം ചെയ്യുമ്പോൾ അരൂർ മധുസൂദനപ്പണിക്കർ വ്യത്യസ്ഥമായ വസിഷ്ഠ സംഹിത കൈകാര്യം ചെയ്യാൻ കാരണം അദ്ദേഹം വസിഷ്ഠ കുല ജാതകനായത് കൊണ്ടാണ്.

സത്യസന്ധമായ് മാത്രമേ ഈ ഗ്രന്ഥം തുറക്കുവാൻ പാടുള്ളു. സാധാരണ ജോതിഷം ബാധാദോഷം,ശത്രു ദോഷം മുതലായവയെ കുറിച്ച് ചിന്തിക്കുമ്പോൾ നാഡി ജോതിഷം മഹത്തായ ജന്മാന്തര രഹസ്യമാണ് വെളിപ്പെടുത്തുന്നത്. നാം ആരാണ് ? എവിടെ നിന്നു വന്നു ? എന്തിനു വേണ്ടിയാണ് ? എന്നിങ്ങനെയുള്ള ഒരു പാട് ചോദ്യങ്ങൾക്ക് ഉത്തരം തേടിയുള്ള അലച്ചിൽ ഇവിടെ അവസാനിക്കുന്നു. അതിനുള്ള ഉത്തരം ഇവിടെ ഒളിഞ്ഞിരിക്കുന്നു. ഭയഭക്തിയോടെ നാം ആ ക്ഷേത്രാങ്കണത്തിൽ എത്തുമ്പോൾ നമ്മുടെ മനസ്സ് നാം അറിയാതെ തന്നെ തണുക്കുന്നു. ഇവിടെ ഒരു മഹർഷി ഉണ്ട് നമ്മുടെ പ്രയാസങ്ങൾ മനസ്സിലാക്കുന്ന, നമുക്ക് വേണ്ടത് വേണ്ട സമയത്ത് ഉപദേശിക്കുന്ന ഒരു മഹർഷി. ഇവിടെയാണ് നാം ഒന്ന് ശ്രദ്ധിക്കേണ്ടത് “ഈ പുണ്യ സ്ഥലത്ത് എത്താൻ നിയോഗം ഉണ്ടെങ്കിൽ മാത്രമെ നാം എത്തിച്ചേരുകയുള്ളു. അനുഭവത്തിലൂടെ മാത്രമെ നാം ഓരോരുത്തരും അറിയേണ്ട കാര്യങ്ങൾ അറിയുകയുള്ളൂ”

വസിഷ്ഠൻ, ശ്രീകൃഷ്ണൻ, ലക്ഷ്മി ദേവി, മഹാദേവൻ എന്നീ മൂർത്തികൾ വാണരുളുന്ന ഈ പുണ്യ ഭൂമിയിൽ നമിക്കാൻ ഒരവസരം ലഭിക്കുന്ന പുണ്യാത്മാക്കൾ സുകൃതം ചെയ്തവരായിരിക്കും.